കൊച്ചി: സൊസൈറ്റി ഓഫ് കൊറോണറി സർജൻസ് - ഇന്ത്യ (എസ്സിഎസ്) യുടെ നാലാമത് വാർഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ ആരംഭിച്ചു.
കൊറോണറി ആർട്ടറി സർജറി - വൈദഗ്ദ്ധ്യവും ശാസ്ത്രവും" എന്ന വിഷയത്തിൽ ആഗോള, ദേശീയ വിദഗ്ധർ പങ്കെടുക്കുന്നതാണ് സമ്മേളനം.
യു.കെ ബ്രിസ്റ്റൽ മെഡിക്കൽ സ്കൂൾ കാർഡിയാക് സർജറി ഡയറക്ടർ പ്രൊഫ. ജിയാനി ഏഞ്ചലിനിയും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജെന, ജർമ്മനിയിലെ കാർഡിയോതൊറാസിക് സർജറി ചെയർമാൻ പ്രൊഫ. ......
ദോഹ:റമദാൻ മാസത്തിലും ഈദ് അൽ ഫിത്തറിലും ഖത്തറിലെ എക്സ്ചേഞ്ച് ഹൗസുകൾ പണമയയ്ക്കലിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.ഏഷ്യൻ തൊഴിലാളികൾക്കിടയിൽ സാമ്പത്തിക പണമയയ്ക്കലിന്റെ രാജ്യങ്ങളിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ എന്നിവ മുൻപന്തിയിലാണ്. കെനിയ, ഘാന, നൈജീരിയ എന്നിവയുൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകളുടെ കൈമാറ്റത്തിലും വർദ്ധനവ് രേഖപെടുത്തി.
ഖത്തറിൽ നിരവധി പ്രധാന പരിപാടികൾ നടക്കുന്നതിനാൽ രാജ്യത്ത് വിനോദസഞ്ചാരം വളരുന്നതിനാൽ യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിംഗ് എന്നിവയ്ക്കും ശക്തമായ ഡിമാൻഡുണ്ട്.
വിദേശ തൊഴിലാളികളുടെ പണമയയ്ക്കലുകളാണ് ഇന്ത്യയടക്കമുള്ള പല വികസ്വര രാജ്യങ്ങളുടെയും വിദേശനാണ്യ വരുമാനത്തിന്റെ സിംഹഭാഗവും. ......
കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി ഉടൻ രൂപീകരിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്നായിരുന്നു താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കിയത്. സഭയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ......
പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് കേരളത്തിലെ സിപിഎം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ അത് തുറന്നു പറയുന്നില്ലെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം കേരള ഘടകം ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. ......
കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാർക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരതകൾ. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കാണ് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ......
കൊച്ചി : മലയാളികളുടെ ആഗോള സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കലൂർ വൈലോപ്പിള്ളി സ്മാരക പാർക്കിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.. കോർപ്പറേഷൻ കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു . ......
കൊച്ചി - മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അനധികൃതമായി പണം കൈപ്പറ്റിയ കേസ്സിൽ എസ്.എഫ്. ഐ.ഒ.......
കൊച്ചി : ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ വാറ്റുചാരായമായ “മണവാട്ടി” കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വില്പനയ്ക്കെത്തി. യൂറോപ്യൻ നിലവാരത്തിലുള്ള കർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യുകെയിലാണ് “മണവാട്ടി”യുടെ നിർമാണം. ......
കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ നിന്നും രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുന്നാൾ ദിവസം വീടുവിട്ടിറങ്ങിയ യുവതികൾ പല സ്ഥലങ്ങളിലായി മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......
കൊച്ചി : ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് വലിയ കുതിപ്പ്. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്. ......